Irfan Pathan Slammed For Posting 'Unislamic' Photograph Of Wife | Oneindia Malayalam

2017-07-18 0

All-Rounder Irfan Pathan became the latest victim of misplaced outrage on social media after he posted a photograph with his wife on Facebook earlier yesterday.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ചിത്രത്തിന് മതമൗലികവാദികളുടെ സൈബര്‍ ആക്രമണം. മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്ന് ആരോപിച്ചാണ് താരത്തിന്റെ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണം നടക്കുന്നത്. ഇന്നലെ വൈകീട്ട് ഇര്‍ഫാന്‍ പത്താന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് കമന്റുകളുമായി ധാരാളം പേര്‍ എത്തിയത്. ഇര്‍ഫാന്‍ പത്താനും ഭാര്യയും ഒന്നിച്ചുള്ള ചിത്രമാണ് ഇര്‍ഫാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.